Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Third Italian Convention

Europe

ത​നി​മ​യു​ടെ ഉ​ണ​ർ​ത്തു​പാ​ട്ടാ​യി കെ​സി​എ​ഐ മൂ​ന്നാം ഇ​റ്റാ​ലി​യ​ൻ ക​ൺ​വ​ൻ​ഷ​ൻ​

റോം: ഇ​റ്റ​ലി​യി​ലെ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​വും വി​ശ്വാ​സ​തീ​വ്ര​ത​യും പാ​ര​മ്പ​ര്യ​പ്പെ​രു​മ​യും വി​ളി​ച്ചോ​തി കെ​സി​എ​ഐ (KCAI) സം​ഘ​ടി​പ്പി​ച്ച മൂ​ന്നാ​മ​ത് ഇ​റ്റാ​ലി​യ​ൻ ക​ൺ​വ​ൻ​ഷ​ൻ അ​വി​സ്മ​ര​ണീ​യ​മാ​യി സ​മാ​പി​ച്ചു.

ഓ​ഗ​സ്റ്റ് 28 മു​ത​ൽ 30 വ​രെ റോ​മി​ന​ടു​ത്തു​ള്ള സാ​ക്രോ​ഫാ​നോ​യി​ലെ ’ഫ്ര​ത്തേ​ർ​ണ ദോ​മൂ​സ്’ (Fraterna Domus) ​വേ​ദി​യി​ലാ​ണ് ഒ​രു വ​ർ​ഷ​ത്തെ ചി​ട്ട​യാ​യ ഒ​രു​ക്ക​ങ്ങ​ൾ​ക്ക് ശേ​ഷം ഈ ​മ​ഹാ​സം​ഗ​മം അ​ര​ങ്ങേ​റി​യ​ത്.​

ഓ​ർ​മ്മ​ക​ളി​ൽ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ വേ​രു​ക​ൾ തേ​ടി​യും വ​ർ​ത്ത​മാ​ന​കാ​ല പ്ര​തി​സ​ന്ധി​ക​ളെ തി​രി​ച്ച​റി​ഞ്ഞും ഭാ​വി​യി​ലേ​ക്ക് പ്ര​തീ​ക്ഷ​യു​ടെ ദീ​പം കൊ​ളു​ത്തി​യു​മാണ് മൂന്ന് നാളുകൾ ക്നാനായ മക്കൾ ഒത്തുചേർന്നത്.​

​ക്നാ​യി തൊ​മ്മ​ൻ ന​ഗ​രി​യി​ൽ പു​ന​ർ​ജ​നി​ച്ച ച​രി​ത്രം​

ഓ​ഗ​സ്റ്റ് 28ന് ​വൈ​കു​ന്നേ​രം നാ​ലു​മ​ണി​യോ​ടെ ക്നാ​യി തൊ​മ്മ​ൻ ന​ഗ​രി​യി​ൽ ആ​രം​ഭി​ച്ച വി​ളം​ബ​ര ഘോ​ഷ​യാ​ത്ര പ്ര​വാ​സ​മ​ണ്ണി​ൽ കേ​ര​ള സം​സ്കാ​ര​ത്തി​ന്റെ നേ​ർ​ക്കാ​ഴ്ച​യാ​യി മാ​റി. ക്നാ​യി തൊ​മ്മ​നും ചേ​ര​മാ​ൻ പെ​രു​മാ​ളും പു​രോ​ഹി​ത​ശ്രേ​ഷ്ഠ​രും ജ​ന​ങ്ങ​ളും അ​ണി​നി​ര​ന്ന​പ്പോ​ൾ നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പു​ള്ള കു​ടി​യേ​റ്റ ച​രി​ത്രം ഇ​റ്റ​ലി​യു​ടെ മ​ണ്ണി​ൽ പു​ന​ർ​ജ​നി​ച്ച പ്ര​തീ​തി​യാ​യി​രു​ന്നു.​

വെ​ള്ള​മു​ണ്ടും ജു​ബ്ബ​യു​മ​ണി​ഞ്ഞ പു​രു​ഷ​ന്മാ​രും സാ​രി​യു​ടു​ത്ത സ്ത്രീ​ക​ളും, ഒ​പ്പം പ​ര​മ്പ​രാ​ഗ​ത ച​ട്ട​യും മു​ണ്ടു​മ​ണി​ഞ്ഞ് പ​ഴ​യ​കാ​ല​ത്തി​ന്റെ സൗ​ന്ദ​ര്യം തി​രി​കെ കൊ​ണ്ടു​വ​ന്ന അ​മ്മ​മാ​രും ഘോ​ഷ​യാ​ത്ര​യ്ക്ക് സ​വി​ശേ​ഷ​മാ​യ പ്രൗ​ഢി പ​ക​ർ​ന്നു. ത​ങ്ങ​ൾ വി​ദേ​ശ​മ​ണ്ണി​ലാ​ണെ​ന്ന​ത് മ​റ​ന്ന് ജ​ന്മ​നാ​ട്ടി​ലെ ഉ​ത്സ​വ​പ്പ​റ​മ്പി​ലൂ​ടെ ന​ട​ക്കു​ക​യാ​ണെ​ന്ന അ​നു​ഭൂ​തി​യാ​ണ് ഈ ​കാ​ഴ്ച​ക​ൾ സ​മ്മാ​നി​ച്ച​ത്.​

ആ​ഗോ​ള ക്നാ​നാ​യ സൗ​ഹൃ​ദ​വേ​ദി​

തു​ട​ർ​ന്ന് ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ പു​ന്നൂ​സ് പാ​ല​ക്കാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പൊ​തു​സ​മ്മേ​ള​നം ആ​ഗോ​ള ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​വേ​ദി​യാ​യി മാ​റി. യു​എ​സ്എ​യി​ൽ നി​ന്ന് കെ​സി​സി​എ​ൻ​എ(KCCNA) പ്ര​സി​ഡ​ന്റ് ജെ​യിം​സ് ഇ​ല്ലി​ക്ക​ൽ, യു​കെ​യി​ൽ നി​ന്ന് യു​കെ​സി​സി​എ (UKKCA) പ്ര​സി​ഡ​ന്‍റ് മാ​ത്യു​ക്കു​ട്ടി ആ​ന​കു​ത്തി​ക്ക​ൽ, കെ​സി​എ​ഐ സ്ഥാ​പ​ക പ്ര​സി​ഡന്‍റ് എ​ബ്ര​ഹാം ക​ല്ല​ടാ​ന്തി​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ്ര​വാ​സ​ലോ​ക​ത്ത് ന​മ്മു​ടെ വി​ശ്വാ​സ​വും പാ​ര​മ്പ​ര്യ​വും എ​ങ്ങ​നെ സം​ര​ക്ഷി​ക്കാ​മെ​ന്നും, യൂ​റോ​പ്യ​ൻ മ​ണ്ണി​ൽ ജ​നി​ച്ചു​വ​ള​രു​ന്ന പു​തു​ത​ല​മു​റ​യു​ടെ ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക് അ​വ എ​ങ്ങ​നെ പ​ക​ർ​ന്നു​ന​ൽ​കാ​മെ​ന്നും നേ​താ​ക്ക​ൾ ച​ർ​ച്ച ചെ​യ്തു.​

ഇ​റ്റാ​ലി​യ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​ദ​ര​വ്

ഇ​റ്റാ​ലി​യ​ൻ ഗ​വ​ൺ​മെ​ന്റി​ന്‍റെ ഉ​ന്ന​ത പ്ര​തി​നി​ധി​യാ​യ വൈ​സ് പ്രി​ഫെ​ക്റ്റോ ഡോ. ​മാ​ർ​ക്കോ ദെ​ല്ലാ നാ​വെ​യു​ടെ (Vice Prefetto Dott. Marco Della Nave)സാ​ന്നി​ധ്യം ആ​ദ്യ​ദി​ന​ത്തി​ന് രാ​ജ്യാ​ന്ത​ര ശ്ര​ദ്ധ ന​ൽ​കി. ക്നാ​നാ​യ മാ​ർ​ഗ്ഗം​ക​ളി വേ​ഷ​ധാ​രി​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ പു​ന്നൂ​സ് പാ​ല​ക്കാ​ട്ട്, ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ പ്രൊ​ഫ. ജോ​സ് ഫി​ലി​പ്പ് എ​ന്നി​വ​ർ ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ചു. ​തു​ട​ർ​ന്ന് അ​ദ്ദേ​ഹം ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് ക​ലാ​സ​ന്ധ്യ ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ സാം​സ്കാ​രി​ക ത​നി​മ​യ്ക്കൊ​പ്പം ജീ​വി​ക്കു​ന്ന നാ​ടി​ന്‍റെ പൊ​തു​ധാ​ര​യു​മാ​യി ഇ​ഴു​കി​ച്ചേ​ർ​ന്ന് മു​ന്നേ​റ​ണ​മെ​ന്ന ശ​ക്ത​മാ​യ സ​ന്ദേ​ശ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യം ന​ൽ​കി​യ​ത്. ചെ​ണ്ട​മേ​ള​ത്തി​ന്‍റെ താ​ള​പ്പെ​രു​ക്ക​വും ഇ​റ്റ​ലി​യി​ലെ യു​വ​പ്ര​തി​ഭ​ക​ൾ അ​ണി​നി​ര​ന്ന വ​ർ​ണ്ണാ​ഭ​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളും ആ​ദ്യ​ദി​ന സ​ന്ധ്യ​യെ അ​വി​സ്മ​ര​ണീ​യ​മാ​ക്കി.​

ചി​ന്ത​ക​ളു​ടെ വി​രു​ന്നൊ​രു​ക്കി​യ സി​മ്പോ​സി​യം​

ര​ണ്ടാം ദി​വ​സം വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​ണ് തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് ന്ധ​മാ​റു​ന്ന ലോ​ക​ത്തി​ലെ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ സ​മൂ​ഹം: വി​ശ്വാ​സ​ത്തി​ന്റെ വേ​രു​ക​ൾ, വ്യ​ക്തി​ത്വ​ത്തിന്‍റെ ശ​ക്തി, ഭാ​വി​യു​ടെ പ്ര​തീ​ക്ഷ​ക​ൾ​ന്ധ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന ബൗ​ദ്ധി​ക സി​മ്പോ​സി​യം സ​ദ​സ്‌​സി​ന് ന​വ്യാ​നു​ഭ​വ​മാ​യി.​ പ്രഫ. ജോ​സ് വ​ട്ട​ക്കോ​ട്ട​യി​ൽ മോ​ഡ​റേ​റ്റ​റാ​യി ന​യി​ച്ച ച​ർ​ച്ച​യി​ൽ ജ​ർ​മ്മ​നി​യി​ൽ നി​ന്നു​ള്ള റ​വ. ഫാ. ​ഡോ. ത​മ്പി തോ​മ​സ് പ​ന​ങ്ങാ​ട്ട്, യു​കെ​യി​ൽ നി​ന്നു​ള്ള ബോ​ബ​ൻ എ​ല​വു​ങ്ക​ൽ, സു​പ്രീം കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. ഡോ. ​ജോ​സ് എ​ബ്ര​ഹാം എ​ന്നി​വ​ർ വി​ഷ​യ​ത്തി​ന്റെ സാ​മൂ​ഹി​ക, ച​രി​ത്ര, ദൈ​വ​ശാ​സ്ത്ര മാ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.​

ഉ​ച്ച​ക​ഴി​ഞ്ഞ് അ​ഭി​ഷാ​ദ് ഗു​രു​വാ​യൂ​ർ ന​യി​ച്ച മോ​ട്ടി​വേ​ഷ​ൻ ക്ലാ​സും പു​തി​യ കാ​ഴ്ച​പ്പാ​ടു​ക​ൾ പ​ക​ർ​ന്നു​ന​ൽ​കി.​വൈ​കു​ന്നേ​രം നാ​ട്ടി​ൽ നി​ന്നെ​ത്തി​യ പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​രാ​യ മ​ഹേ​ഷ് കു​ഞ്ഞു​മോ​ൻ, അ​തു​ൽ ന​റു​ക​ര, സോ​നു സെ​ബാ​സ്റ്റ്യ​ൻ, കൃ​തി​ക എ​സ് എ​ന്നി​വ​ർ അ​ണി​നി​ര​ന്ന മെ​ഗാ ക​ലാ​വി​രു​ന്ന് സം​ഗീ​ത​വും നൃ​ത്ത​വും മി​മി​ക്രി​യും കോ​ർ​ത്തി​ണ​ക്കി സ​ദ​സ്‌​സി​ന് ആ​ഘോ​ഷ​രാ​വൊ​രു​ക്കി.​

ഹൃ​ദ​യം തൊ​ട്ട വി​ട​വാ​ങ്ങ​ൽ

മൂ​ന്നാം ദി​ന​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും സ്നേ​ഹ​വി​രു​ന്നി​നും ശേ​ഷ​മാ​ണ് മൂ​ന്നാ​മ​ത് ക​ൺ​വ​ൻ​ഷ​ന് ഔ​ദ്യോ​ഗി​ക​മാ​യി കൊ​ടി​യി​റ​ങ്ങി​യ​ത്.​ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ പു​ന്നൂ​സ് പാ​ല​ക്കാ​ട്ട്, ബി​ജു ചേ​രി​യം​താ​ന​ത്ത്, അ​ൽ​ഫോ​ൻ​സാ അ​രു​ൺ, പ്രൊ​ഫ. ജോ​സ് ഫി​ലി​പ്പ് തു​ട​ങ്ങി​യ ഭാ​ര​വാ​ഹി​ക​ളു​ടെ​യും പേ​രെ​ടു​ത്ത് പ​റ​യാ​ത്ത നി​ര​വ​ധി വോ​ള​ന്‍റിയ​ർ​മാ​രു​ടെ​യും മാ​സ​ങ്ങ​ളാ​യു​ള്ള നി​സ്വാ​ർ​ത്ഥ സേ​വ​ന​മാ​ണ് പ​രി​പാ​ടി​യെ ച​രി​ത്ര​വി​ജ​യ​മാ​ക്കി​യ​ത്.

​പ്ര​വാ​സം ന​മ്മെ ജ​ന്മ​നാ​ട്ടി​ൽ നി​ന്ന് അ​ക​റ്റി​യേ​ക്കാം; എ​ന്നാ​ൽ ന​മ്മു​ടെ പാ​ര​മ്പ​ര്യ​ത്തി​ൽ നി​ന്നും ആ​ത്മ​ബ​ന്ധ​ങ്ങ​ളി​ൽ നി​ന്നും ന​മ്മെ അ​ക​റ്റാ​ൻ ക​ഴി​യി​ല്ലെ​ന്ന ദൃ​ഢ​നി​ശ്ച​യ​ത്തോ​ടെ​യാ​ണ് പ്ര​തി​നി​ധി​ക​ൾ മ​ട​ങ്ങി​യ​ത്. ത​നി​മ കാ​ത്തു​സൂ​ക്ഷി​ച്ചു​കൊ​ണ്ട് പു​തു​ത​ല​മു​റ​യ്ക്ക് സാം​സ്കാ​രി​ക പൈ​തൃ​കം പ​ക​ർ​ന്നു​ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​തി​ന്റെ ആ​ത്മ​നി​ർ​വൃ​തി​യി​ലാ​ണ് ഇ​റ്റാ​ലി​യ​ൻ ക്നാ​നാ​യ സ​മൂ​ഹം.

Latest News

Corehub Up